സുഡാനി ഫ്രം നൈജീരിയയിൽ അഭിനയിച്ചതിന് തനിക്ക് നൽകിയ പ്രതിഫലം കുറഞ്ഞു പോയി എന്ന് പറഞ്ഞ നൈജീരിയൻ നടൻ സാമുവൽ റോബിൻസണെ പരിഹസിച്ച് നടൻ ജിനു ജോസഫ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സാമുവലിന് പരിഹാസരൂപേണ അദ്ദേഹം മറുപടി നൽകിയത്.
"ഞാൻ അഭിനയിച്ച സിനിമകളുടെ നിർമാതാക്കൾ അറിയാൻ.സിനിമ ചെയ്യുന്നതിനു മുന്പ് നമ്മൾ കരാറൊപ്പിട്ട പ്രതിഫലം മറക്കാം. എനിക്ക് കൂടുതൽ പണം വേണം. കാരണം ഇപ്പോൾ നിങ്ങളുടെ സിനിമകൾ നല്ല വിജയത്തിലെത്തിയില്ലെ. സമീർ താഹിർ, അമൽ നീരദ്, അൻവർ റഷീദ് ഞാൻ കൂടുതൽ പണം ആഗ്രഹിക്കുന്നു. ഇഞ്ഞീം വേണം, ഇഞ്ഞീം വേണം. എനിക്ക് കുറഞ്ഞ തുകയാണ് നിങ്ങൾ തന്നതെന്ന് ഫീൽ ചെയ്യുന്നു. എന്റെ തൊലിയുടെ നിറം തവിട്ടായതിനാൽ നിങ്ങൾ പ്രതിഫലം കുറച്ചു. ഇഞ്ഞീം വേണം ഇഞ്ഞീം വേണം'. എന്നാണ് അദ്ദേഹം സാമുവലിനു മറുപടി നൽകിയത്.
സുഡുവിനെ പരിഹസിച്ച് ജിനു ജോസഫ്
10:26 AM Apr 02, 2018 | Deepika.com