കുടിയേറ്റ തൊഴിലാളികൾ: സുപ്രീംകോടതി നിർദേശങ്ങൾ പാലിക്കണമെന്നു കേന്ദ്രം

12:39 PM Apr 13, 2020 | Deepika.com
കോ​വി​ഡ് 19 നെ ​തു​ട​ര്‍ന്നു​ള്ള ലോ​ക്ഡൗ​ണ​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ദു​രി​താ​ശ്വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും ക്യാ​മ്പു​ക​ളി​ലും പാ​ർ​പ്പി​ച്ചി​ട്ടു​ള്ള കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം സം​ബ​ന്ധി​ച്ച് സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ക​ത്ത​യ​ച്ചു.

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലും കേ​ന്ദ്ര​ങ്ങ​ളി​ലും ക​ഴി​യു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം, ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം, ശു​ചി​ത്വം എ​ന്നി​വ​യ്ക്കു പു​റ​മേ മെ​ഡി​ക്ക​ല്‍ സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

കൂ​ടാ​തെ, പ​രി​ശീ​ല​നം ല​ഭി​ച്ച കൗ​ൺ​സി​ല​ർ​മാ​രും സാ​മു​ദാ​യി​ക നേ​താ​ക്ക​ളും ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന വ്യാ​കു​ല​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ക​യും വേ​ണം.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​ത്ക​ണ്ഠ​യും ഭ​യ​വും പോ​ലീ​സും മ​റ്റ് അ​ധി​കാ​രി​ക​ളും മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​വ​രോ​ട് മാ​നു​ഷി​ക പ​രി​ഗ​ണ​ന​യോ​ടെ ഇ​ട​പെ​ട​ണ​മെ​ന്നും സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു. കൂ​ടാ​തെ, കു​ടി​യേ​റ്റ​ക്കാ​രു​ടെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ പൊ​ലീ​സി​നൊ​പ്പം സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ആ​രോ​ഗ്യ, കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന മാ​ന​സി​ക​സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ആ​രോ​ഗ്യ, കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​വും സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കും വി​ശ​ദ​മാ​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.