കോ​വി​ഡ് : ത​മി​ഴ്നാ​ട്ടി​ൽ സ്ത്രീ ​മ​രി​ച്ചു, രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​യി​രം ക​വി​ഞ്ഞു

12:37 PM Apr 13, 2020 | Deepika.com
ത​മി​ഴ്നാ​ട്ടി​ൽ നാ​ൽ​പ്പ​ത്തി​യ​ഞ്ചു വ​യ​സു​ള്ള സ്ത്രീ ​കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ ആ​കെ കോ​വി​ഡ് മ​ര​ണം 11 ആ​യി. ഏ​പ്രി​ൽ അ​ഞ്ചി​നാ​യി​രു​ന്നു രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഞായറാഴ്ച രാ​വി​ലെ മ​ര​ണം സം​ഭ​വി​ച്ചു.

ത​മി​ഴ്നാ​ട്ടി​ൽ 1075 പേ​ർ​ക്കാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ന​ലെ 106 പേ​ർ​ക്കാ​ണു പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.