ബ്രിട്ടനിലും ദുബായിലും മലയാളികൾ മരിച്ചു

12:31 PM Apr 13, 2020 | Deepika.com
കോ​വി​ഡ് ബാ​ധി​ച്ച് ബ്രി​ട്ട​നി​ലും ദു​ബാ​യി​ലു​മാ​യി ഇ​ന്ന​ലെ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. ല​ണ്ട​നി​ൽ ബി​ർ​മിം​ഗ്ഹാ​മി​ൽ താ​മ​സി​ക്കു​ന്ന ഡോ. ​അ​മ​റു​ദീ​ൻ (73 ) ആ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്. ദു​ബാ​യി​ൽ ത​ല​ശേ​രി ഇ​ല്ല​ത്ത്താ​ഴെ സൂ​ര്യ​യി​ല്‍ പ്ര​ദീ​പ് സാ​ഗ​ര്‍ (41) ആ​ണ് മ​രി​ച്ച​ത്. അ​മ​റു​ദീ​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു മൂ​ന്നാ​ഴ്ച​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച​യാ​യി വെ​ന്‍റി​ലേ​റ്റ​റി​ലും ആ​യി​രു​ന്നു.

കോ​ട്ട​യം ക​ങ്ങ​ഴ മു​ണ്ട​ത്താ​ന​ത്തു കു​ടും​ബാം​ഗ​വും പ​രേ​ത​നാ​യ ഡോ. ​ബീ​രാ​ൻ റാ​വു​ത്ത​റു​ടെ പു​ത്ര​നു​മാ​ണ്. കൊ​ല്ലം സ്വ​ദേ​ശി ഡോ. ​ഹ​സീ​ന​യാ​ണ് ഭാ​ര്യ. ഡോ.​ ന​ബീ​ൽ, ന​ദീം എ​ന്നി​വ​ർ മ​ക്ക​ളാ​ണ് . തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജോ​ലി ചെ​യ്ത ശേ​ഷം എ​ഴു​പ​തു​ക​ളി​ൽ ആ​ണ് ഇ​ദ്ദേ​ഹം ബ്രി​ട്ട​നി​ലേ​ക്കു കു​ടി​യേ​റി​യ​ത്. നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സി​ൽ ജി​പി ആ​യി ദീ​ർ​ഘ​കാ​ലം ജോ​ലി ചെ​യ്ത ശേ​ഷം വി​ശ്ര​മം ജീ​വി​ത​ത്തി​ലാ​യി​രു​ന്നു. ഇ​തോ​ടെ ബ്രി​ട്ട​നി​ൽ കോ​വി​ഡ് മൂ​ലം മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം ആ​റാ​യി. അ​യ​ർ​ല​ൻ​ഡി​ൽ ഒ​രു മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചി​രു​ന്നു.

ദു​ബാ​യി​ല്‍ ടാ​ക്‌​സി ഡ്രൈ​വ​റാ​ണ് പ്ര​ദീ​പ്. കോ​ഴി​ക്കോ​ട് പ​യ്യോ​ളി സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം പ​ത്തു വ​ര്‍​ഷ​മാ​യി ത​ല​ശേ​രി ഇ​ല്ല​ത്ത്താ​ഴെ​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ്. ആ​ന​ന്ദ​ന്‍-​ഷീ​ബ​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ഭാ​ര്യ: ജ്യോ​തി(​പ​യ്യോ​ളി). മ​ക​ന്‍: ക​ര​ണ്‍ (പ്ല​സ്ടു വി​ദ്യാ​ര്‍​ഥി, ത​ല​ശേ​രി ബ്ര​ണ്ണ​ന്‍ എ​ച്ച്എ​സ്എ​സ്). ഇ​തോ​ടെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് മൂ​ലം മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി. ര​ണ്ടു​പേ​ർ സൗ​ദി​യി​ലും ര​ണ്ടു​പേ​ർ ദു​ബാ​യി​ലു​മാ​ണ് മ​രി​ച്ച​ത്.