ആശങ്കകൾക്കിടയിലും അമേരിക്കൻ മലയാളികൾ ഈസ്റ്റർ ആഘോഷിച്ചു

12:25 PM Apr 13, 2020 | Deepika.com
അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വി​​​വി​​​ധ ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ല​​​ളി​​​ത​​​മാ​​​യ ച​​​ട​​​ങ്ങു​​​ക​​​ളോ​​​ടെ ഉ​​​യ​​​ർ​​​പ്പ് തി​​​രു​​​നാ​​ൾ ആ​​​ച​​​രി​​​ച്ചു. കോ​​​വി​​​ഡ്-19​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളൊ​​ന്നും ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ചി​​​ല മ​​​ല​​​യാ​​​ളി ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ രാ​​​ത്രി കു​​​ർ​​​ബാ​​​ന​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

കോ​​​വി​​​ഡ് -19 അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ശ​​​ക്ത​​​മാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​ർ​​​ശ​​​ന​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ ന​​​ട​​​ന്ന​​​ത്. വൈ​​​ദി​​​ക​​​നും മൂ​​​ന്നോ നാ​​​ലോ ശു​​​ശ്രൂ​​​ഷ​​​ക​​​ർ​​​ക്കും മാ​​​ത്ര​​​മേ പ​​​ള്ളി​​​യി​​​ൽ പ്ര​​​വേ​​​ശ​​​നം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളു. വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കു നേ​​​രി​​​ട്ടു പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​വാ​​​ദം വൈ​​​ദി​​​ക​​​ർ ന​​​ൽ​​​കി​​​യി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ, ഒ​​​ട്ടു​​​മി​​​ക്ക പ​​​ള്ളി​​​ക​​​ളും ലൈ​​​വ് ടെ​​​ലി​​​കാ​​​സ്റ്റിം​​ഗ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

‌പോ​​​യ​​​വാ​​​രം അ​​​മേ​​​രി​​​ക്ക​​​ൻ മ​​​ല​​​യാ​​​ളി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം എ​​​ല്ലാ അ​​​ർ​​​ഥ​​​ത്തി​​​ലും ദുഃ​​​ഖ​​​ത്തി​​​ന്‍റെ​​​യും സ​​​ഹ​​​ന​​​ത്തി​​​ന്‍റെ​​​യും ആ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ കോ​​​വി​​​ഡ് 19 ബാ​​​ധി​​​ച്ചു​​​ള്ള മ​​​ര​​​ണം ഇ​​​രു​​​പ​​​തി​​​നാ​​​യി​​​രം ക​​​ട​​​ന്നു. കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് ഏ​​​റ്റ​​​വും അ​​​ധി​​​കം ആ​​​ളു​​​ക​​​ൾ മ​​​രി​​​ച്ച രാ​​​ജ്യം ഇ​​​പ്പോ​​​ൾ അ​​​മേ​​​രി​​​ക്ക​​​യാ​​​ണ്. ഇ​​​തി​​​ൽ​​നി​​​ന്ന് ഉ​​​യ​​​ർ​​​ത്തെ​​​ഴു​​​ന്നേ​​ൽ​​പാ​​ണ് അ​​​മേ​​​രി​​​ക്ക​ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.