കോ​വി​ഡ് ഇ​ന്ത്യ​യെ ദു​ർ​ബ​ല​മാ​ക്കി: ലോ​ക​ബാ​ങ്ക്

11:28 AM Apr 13, 2020 | Deepika.com
കോ​വി​ഡ് ഇ​ന്ത്യ​യു​ടെ മു​ന്പേ ദു​ർ​ബ​ല​മാ​യി​രു​ന്ന സ​ന്പ​ദ്ഘ​ട​ന​യെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കി എ​ന്നു ലോ​ക​ബാ​ങ്ക്. സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​കു​ത്ത​നെ താ​ഴോ​ട്ടു​പോ​കും. 2021-22ലേ ​ഉ​ണ​ർ​വി​നു സാ​ധ്യ​ത​യു​ള്ളു.

ദ​ക്ഷി​ണേ​ന്ത്യ​ൻ സ​ന്പ​ദ്ഘ​ട​ന - കോ​വി​ഡി​ന്‍റെ പ്ര​ത്യാ​ഘാ​തം എ​ന്ന പേ​രി​ൽ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണി​ത്. ദ​ക്ഷി​ണേ​ന്ത്യ​ക്കാ​യു​ള്ള ചീ​ഫ് ഇ​ക്ക​ണോ​മി​സ്റ്റ് ഹാ​ൻ​സ് ടി​മ്മ​റാ​ണു​റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

2020-21 വ​ർ​ഷം 2.8 ശ​ത​മാ​നം വ​ള​ർ​ച്ച ഇ​ന്ത്യ​ക്ക് ഉ​ണ്ടാ​കും എ​ന്നാ​ണ് ബാ​ങ്കി​ന്‍റെ നി​ഗ​മ​നം. അ​ടു​ത്ത വ​ർ​ഷം അ​ഞ്ചു ശ​ത​മാ​ന​മാ​ണു പ്ര​തീ​ക്ഷ.

കോ​വി​ഡി​നെ തു​ട​ർ​ന്ന് ലോ​ക ബാ​ങ്ക് ഇ​ന്ത്യ​ക്ക് ആ​ദ്യ ഗ​ഡു​വാ​യി 100 കോ​ടി ഡോ​ള​ർ (7600 കോ​ടി രൂ​പ) അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​നാ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നും ല​ബോ​റ​ട്ട​റി​ക​ൾ സ്ഥാ​പി​ക്കാ​നു​മൊ​ക്കെ​യാ​ണ് ഈ ​തു​ക ഉ​പ​യോ​ഗി​ക്കു​ക എ​ന്ന് ലോ​ക ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഹാ​ർ​ട്വി​ഗ് ഷാ​ഫ​ർ പ​റ​ഞ്ഞു. അ​ടു​ത്ത ഘ​ട്ട​ങ്ങ​ളി​ൽ തൊ​ഴി​ൽ, ബാ​ങ്കിം​ഗ്, ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ലാ​കും ലോ​ക ബാ​ങ്കി​ന്‍റെ സ​ഹാ​യം.