പ്ര​വാ​സി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ആ​യി​രം രൂ​പ സ​ഹാ​യം

06:22 PM Apr 12, 2020 | Deepika.com
പ്ര​​​വാ​​​സി ക്ഷേ​​​മ​​​നി​​​ധി പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്ക് ഒ​​​റ്റ​​​ത്ത​​​വ​​​ണ സ​​​ഹാ​​​യ​​​മാ​​​യി ആ​​​യി​​​രം രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കും.​ പെ​​​ൻ​​​ഷ​​​നു പു​​​റ​​​മേ​​​യാ​​​ണ് ഈ ​​​ആ​​​ശ്വാ​​​സ​​​ധ​​​നം.

കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രാ​​​യ പ്ര​​​വാ​​​സി ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു പ​​​തി​​​നാ​​​യി​​​രം രൂ​​​പ സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കാ​​​നും തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ തു​​​ക ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​ന്‍റെ ത​​​ന​​​തു ഫ​​​ണ്ടി​​​ൽ​​നി​​​ന്നു വി​​​നി​​​യോ​​​ഗി​​​ക്കും.

ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് ശേ​​​ഷം തൊ​​​ഴി​​​ൽ വി​​​സ, കാ​​​ലാ​​​വ​​​ധി ക​​​ഴി​​​യാ​​​ത്ത പാ​​​സ്‌​​​പോ​​​ർ​​​ട്ട് എ​​​ന്നി​​​വ​​​യു​​​മാ​​​യി നാ​​​ട്ടി​​​ൽ വ​​​രി​​​ക​​​യും ലോ​​​ക്ക് ഡൗ​​​ൺ കാ​​​ര​​​ണം മ​​​ട​​​ങ്ങി​​​പ്പോ​​​കാ​​​ൻ ക​​​ഴി​​​യാ​​​തെ വ​​​രി​​​ക​​​യും ചെ​​​യ്ത പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കും മാ​​​ർ​​​ച്ച് 26ന് ​​​ശേ​​​ഷം നാ​​​ട്ടി​​​ലെ​​​ത്തി യാ​​​ത്രാ​​​വി​​​ല​​​ക്ക് നീ​​​ങ്ങും വ​​​രെ നാ​​​ട്ടി​​​ൽ ക​​​ഴി​​​യേ​​​ണ്ടി വ​​​രി​​​ക​​​യും ചെ​​​യ്യു​​​ന്ന പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കും 5,000 രൂ​​​പ സ​​​ഹാ​​​യ​​​മാ​​​യി ന​​​ല്കും.

സാ​​​ന്ത്വ​​​ന പ​​​ട്ടി​​​ക​​​യി​​​ൽ കോ​​​വി​​​ഡ് 19 കൂ​​​ടെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ക്ഷേ​​​മ​​​നി​​​ധി സ​​​ഹാ​​​യം ല​​​ഭി​​​ക്കാ​​​ത്ത പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് 10,000 രൂ​​​പ അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യ​​​മാ​​​യി ന​​​ല്കു​​​മെ​​​ന്നും നോ​​​ർ​​​ക്ക അ​​​റി​​​യി​​​ച്ചു.