നി​യ​മ​സ​ഭയിലും ചെലവുചുരുക്കൽ

04:48 PM Apr 12, 2020 | Deepika.com
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​മ​സ​ഭ​യി​ലെ വി​വി​ധ​ങ്ങ​ളാ​യ​ ചെ​ല​വ് ചു​രു​ക്ക​ല്‍ ന​ട​പ​ടി​ സ്വീ​ക​രി​ച്ചതായി സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. നി​യ​മ​സ​ഭാ സ​മി​തി​ക​ളു​ടെ അ​ന്ത​ര്‍ സം​സ്ഥാ​ന പ​ഠ​ന​യാ​ത്ര​ക​ള്‍ നി​യ​ന്ത്രി​ക്കും.​ നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ പു​തി​യ ത​സ്തി​ക സൃ​ഷ്ടി​ക്ക​ല്‍ പൂ​ര്‍​ണ​മാ​യി മ​ര​വി​പ്പി​ച്ചു. ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ പൂ​ര്‍​ത്തീ​ക​രി​ച്ചത് ഒ​ഴി​കെ​യു​ള്ള എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നി​ര്‍​ത്തി​വ​യ്ക്കും. ​

നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് പു​തി​യ വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങി​ല്ല. വാ​ഹ​ന​ങ്ങ​ളു​ടെ വി​നി​യോ​ഗ​ത്തി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും.​ ആ​സ്തി വി​ക​സ​ന ഫ​ണ്ട് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലോ അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലോ വി​നി​യോ​ഗി​ക്കാ​ന്‍ പ്ര​ത്യേ​ക അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് സ൪​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടും.