ഡോ​ക്ട​റെ കാ​ണാ​ൻ പോ​കു​ന്ന​വ​രെ ത​ട​യ​രുത്: ഡിജിപി

04:44 PM Apr 12, 2020 | Deepika.com
ഡോ​​​​ക്ട​​​​റെ കാ​​​​ണാ​​​​ൻ ക്ലി​​​​നി​​​​ക്കി​​​​ലേ​​​​ക്കു പോ​​​​കു​​​​ന്ന​​​​വ​​​​രു​​​​ടെ കൈ​​​​വ​​​​ശം സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​വും ഫോ​​​​ൺ ന​​​​മ്പ​​​​ര​​​​ട​​​​ക്കം ഡോ​​​​ക്ട​​​​റെ സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളും ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ ത​​​​ട​​​​യ​​​​രു​​​​തെ​​​ന്നു സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി ലോ​​​​ക്നാ​​​​ഥ് ബെ​​​​ഹ്റ ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​ക​​​​ൾ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

ഡോ​​​​ക്ട​​​​റെ കാ​​​​ണാ​​​​ൻ പോ​​​​കു​​​​ന്ന മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​​​ന്മാർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രെ പ​​​​ലേ​​​ട​​​ത്തും ത​​​​ട​​​​ഞ്ഞെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു നി​​​​ർ​​​​ദേ​​​​ശം.

ഇ​​​​ങ്ങ​​​​നെ യാ​​​​ത്ര​​​​ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ ​ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്ക​​​​ണം. സം​​​​ശ​​​​യം തോ​​​​ന്നി​​​​യാ​​​​ൽ പോ​​​​ലീ​​​​സിനു ഡോ​​​​ക്ട​​​​റെ ഫോ​​​​ണി​​​​ൽ വി​​​​ളി​​​​ച്ചു സം​​​​ശ​​​​യ​​​​നി​​​​വൃ​​​​ത്തി വ​​​​രു​​​​ത്താം. എ​​​​ന്നാ​​​​ൽ, അ​​​​ത്യാ​​​​വ​​​​ശ്യ സ​​​​ന്ദ​​​​ർ​​​​ഭ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്ര​​​​മേ അ​​​​തി​​​​നു മു​​​​തി​​​​രാ​​​​വൂ എ​​​​ന്നും സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.