കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രി​​​ൽ 30 ശ​​​ത​​​മാ​​​നം അ​​​മേ​​​രി​​​ക്ക​​​യി​​​ൽ

03:51 PM Apr 12, 2020 | Deepika.com
ലോ​​​ക​​​ത്തി​​​ലെ കോ​​​വി​​​ഡ്-19 രോ​​​ഗി​​​ക​​​ളി​​​ൽ 30 ശ​​​ത​​​മാ​​​നം അ​​​മേ​​​രി​​​ക്ക​​​യി​​​ൽ. ഏ​​​പ്രി​​​ൽ പ​​​ത്തി​​​ലെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് 16,97,533 രോ​​​ഗി​​​ക​​​ൾ ഉ​​​ള്ള​​​പ്പോ​​​ൾ അ​​​തി​​​ൽ 5,02,876 പേ​​​ർ അ​​​മേ​​​രി​​​ക്ക​​​ക്കാ​​​രാ​​​ണ്. 29.63 ശ​​​ത​​​മാ​​​നം.

ദുഃ​​​ഖ​​​വെ​​​ള്ളി അ​​​മേ​​​രി​​​ക്ക​​​യ്ക്കും ന്യൂ​​​യോ​​​ർ​​​ക്കി​​​നും അ​​​ക്ഷ​​​രാ​​​ർ​​​ഥ​​​ത്തി​​​ൽ ദുഃ​​​ഖ​​​വെ​​​ള്ളി​​​യാ​​​യി. പു​​​തു​​​താ​​​യി 33,752 പേ​​​ർ​​​ക്കു രാ​​​ജ്യ​​​ത്തു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. കോ​​​വി​​​ഡ്-19 മ​​​ഹാ​​​മാ​​​രി​​​യി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം രോ​​​ഗി​​​ക​​​ളെ ക​​​ണ്ടെ​​​ത്തി​​​യ​​​തും ഏ​​​റ്റ​​​വു​​​മ​​​ധി​​​കം മ​​​ര​​​ണം ന​​​ട​​​ന്ന​​​തും ഈ ​​​ദുഃ​​​ഖ​​​വെ​​​ള്ളി​​​യി​​​ലാ​​​ണ്.
ന്യൂ​​​യോ​​​ർ​​​ക്ക് സം​​​സ്ഥാ​​​ന​​​ത്തെ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം 1,72,358-ലേ​​​ക്ക് ഉ​​​യ​​​ർ​​​ന്നു, മ​​​ര​​​ണം 7844-ഉം. ​​​ന്യൂ​​​യോ​​​ർ​​​ക്ക് ന​​​ഗ​​​ര​​​ത്തി​​​ൽ മാ​​​ത്രം മ​​​ര​​​ണം അ​​​യ്യാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ലാ​​​ണ്.

ന്യൂ​​​യോ​​​ർ​​​ക്ക് മേ​​​യ​​​ർ ബി​​​ൽ ഡി ​​​ബ്ലാ​​​സി​​​യോ ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​യ ഒ​​​രു കാ​​​ര്യം ഇ​​​ന്ന​​​ലെ പ​​​റ​​​ഞ്ഞു. പു​​​തു​​​താ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രു​​​ടെ​​​യും ഐ​​​സി​​​യു​​​വി​​​ൽ എ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ​​​യും എ​​​ണ്ണം കു​​​റ​​​യു​​​ന്നു​​​ണ്ട്. വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മ​​​ര​​​ണ​​​സം​​​ഖ്യ കു​​​റ​​​യാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യി​​​ലേ​​​ക്കാ​​​ണ് ഇ​​​തു വി​​​ര​​​ൽ​​​ചൂ​​​ണ്ടു​​​ന്ന​​​ത്.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളി​​​ൽ മൂ​​​ന്നി​​​ലൊ​​​ന്ന് ന്യൂ​​​യോ​​​ർ​​​ക്ക് സം​​​സ്ഥാ​​​ന​​​ത്താ​​​ണ്. രാ​​​ജ്യ​​​ത്ത് രോ​​​ഗം ആ​​​ദ്യം ജീ​​​വ​​​ന​​​പ​​​ഹ​​​രി​​​ച്ച​​​ത് വാ​​​ഷിം​​​ഗ്ട​​​ൺ സം​​​സ്ഥാ​​​ന​​​ത്താ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ അ​​​തി​​​വേ​​​ഗം പ​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​തി​​​ൽ​​​ത്ത​​​ന്നെ 86 ല​​​ക്ഷം ജ​​​ന​​​ങ്ങ​​​ളു​​​ള്ള ന്യൂ​​​യോ​​​ർ​​​ക്ക് ന​​​ഗ​​​ര​​​ത്തെ​​​യാ​​​ണു രോ​​​ഗം വ​​​ല്ലാ​​​തെ ബാ​​​ധി​​​ച്ച​​​ത്.

ന്യൂ​​​യോ​​​ർ​​​ക്കും അ​​​യ​​​ൽ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​യ ന്യൂ​​​ജ​​​ഴ്സി​​​യും (55,000 രോ​​​ഗി​​​ക​​​ൾ) പെ​​​ൻ​​​സി​​​ൽ​​​വാ​​​നി​​​യ​​​യും (21,000 രോ​​​ഗി​​​ക​​​ൾ) ചേ​​​ർ​​​ന്നാ​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കോ​​​വി​​​ഡ് ബാ​​​ധ​​​യി​​​ൽ പ​​​കു​​​തി​​​യോ​​​ള​​​മാ​​​കും. രോ​​​ഗ​​​ബാ​​​ധ കൂ​​​ടു​​​ത​​​ൽ വ്യാ​​​പ​​​ക​​​മാ​​​കു​​​മെ​​​ന്ന് ആ​​​ദ്യം ക​​​രു​​​ത​​​പ്പെ​​​ട്ട കാ​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലും മ​​​റ്റും അ​​​ത്ര ക​​​ടു​​​പ്പ​​​ത്തി​​​ലാ​​​യി​​​ല്ല. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ 43 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ വി​​​വി​​​ധ നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ലോ​​​ക്ക്ഡൗ​​​ൺ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. മൊ​​​ത്തം ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ 95 ശ​​​ത​​​മാ​​​നം ഈ ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ്.

ഒരു ദിവസം 2000 മരണം

യു​​​എ​​​സി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച അ​​​വ​​​സാ​​​നി​​​ച്ച 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 2,000നു ​​​മു​​​ക​​​ളി​​​ൽ പേ​​​ർ കൊ​​​റോ​​​ണ ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. ഇ​​​തി​​​നു മു​​​ന്പ് ഒ​​​രു രാ​​​ജ്യ​​​ത്ത് ഒ​​​രു ദി​​​വ​​​സംകൊണ്ട് ഇ​​​ത്ര​​​യ​​​ധി​​​കം പേ​​​ർ മ​​​രി​​​ച്ചി​​​ട്ടി​​​ല്ല.