പ്രതീക്ഷ കൈവെടിയരുത്: ഫ്രാൻസിസ് മാർപാപ്പ

03:49 PM Apr 12, 2020 | Deepika.com
ഉ​​ത്ഥാ​​ന​​​ത്തി​​​ലും സ​​​മാ​​​ധാ​​​ന​​​ത്തി​​​ലു​​​മാ​​​ണ് ഈ​​​സ്റ്റ​​​ർ നി​​​ല​​​കൊ​​​ള്ളു​​​ന്ന​​​തെ​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. ദുഃ​​​ഖ​​​വെ​​​ള്ളി​​​യി​​​ൽ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ പൊ​​​തു​​​ജ​​​ന പ​​​ങ്കാ​​​ളി​​​ത്ത​​​മി​​​ല്ലാ​​​തെ വി​​​ശു​​​ദ്ധ​​​വാ​​​ര തി​​​രു​​​ക്ക​​​ർ​​മ​​​ങ്ങ​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ, ഇ​​​റ്റ​​​ലി​​​യി​​​ലെ റാ​​​യ്-1 എ​​​ന്ന ടെ​​​ലി​​​വി​​​ഷ​​​ൻ ചാ​​​ന​​​ലി​​​ലേ​​​ക്കു ഫോ​​​ണി​​​ൽ വി​​​ളി​​​ച്ചാ​​​ണ് അ​​​ദ്ദേ​​​ഹം പ്ര​​​തീ​​​ക്ഷ​​​യു​​​ടെ സ​​​ന്ദേ​​​ശം ന​​​ല്കി​​​യ​​​ത്.

ദുഃ​​​ഖ​​​വെ​​​ള്ളി ദി​​​ന​​​ത്തി​​​ലെ പ്ര​​​ത്യേ​​​ക പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി​​​ വ​​​ന്ന മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ കോ​​​ൾ അ​​​വ​​​താ​​​ര​​​ക​​​യെ തെ​​​ല്ലു പ​​​രി​​​ഭ്ര​​​മി​​​പ്പി​​​ച്ചു.

ക്രി​​​സ്തു​​​വി​​​ന്‍റെ കു​​​രി​​​ശു​​​മ​​​ര​​​ണ​​​വും കൊ​​​റോ​​​ണ മ​​​ഹാ​​​വ്യാ​​​ധി‍യി​​​ൽ ജീ​​​വ​​​ൻ പൊ​​​ലി​​​ഞ്ഞ​​​വ​​​രു​​​മാ​​​ണ് ത​​​ന്‍റെ മ​​​ന​​​സി​​​ലെ​​​ന്നു മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. നി​​​ര​​​വ​​​ധി ഡോ​​​ക്ട​​​ർ​​​മാ​​​ർ, ന​​​ഴ്സു​​​മാ​​​ർ, സ​​​ന്യാ​​​സി​​​നി​​​മാ​​​ർ, വൈ​​​ദി​​​ക​​​ർ എ​​​ന്നി​​​വ​​​ർ ജീ​​​വ​​​ൻ​ ത്യ​​​ജി​​​ച്ചു. മ​​​ഹാ​​​വ്യാ​​​ധി​​​ക്കെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ലെ മു​​​ൻ​​​നി​​​ര ഭ​​​ട​​​ന്മാ​​​രാ​​​യി​​​രു​​​ന്നി​​​വ​​​ർ.

മ​​​ഹാ​​​വ്യാ​​​ധി​​​യി​​ൽ സ​​​ഹ​​​നം നേ​​​രി​​​ടു​​​ന്ന​​​വ​​​ർ ദൈ​​​വ​​​ത്തി​​​ന്‍റെ സ്വ​​​ന്തം ജ​​​ന​​​ത​​​യാ​​​ണ്. അ​​​വ​​​രു​​​ടെ തൊ​​​ട്ട​​​ടു​​​ത്തു ഞാ​​​നു​​​ണ്ട്. ലോ​​​ക​​​ത്തി​​​ന്‍റെ വേ​​​ദ​​​ന​​​യ്ക്കൊ​​​പ്പം ഞാ​​​നു​​​ണ്ട്. പ്ര​​​തീ​​​ക്ഷ കൈ​​​വെ​​​ടി​​​യ​​​രു​​​ത്. പ്ര​​​തീ​​​ക്ഷ വേ​​​ദ​​​ന മാ​​​റ്റി​​​ല്ലാ​​​യി​​​രി​​​ക്കാം. പ​​​ക്ഷേ, നി​​​രാ​​​ശ​​​പ്പെ​​​ടു​​​ത്തി​​​ല്ല. ദൈ​​​വം ലോ​​​ക​​​ത്തെ​​​യും എ​​​ല്ലാ​​​വ​​​രെ​​​യും അ​​​നു​​​ഗ്ര​​​ഹി​​​ക്ക​​​ട്ടെ എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് മാ​​​ർ​​​പാ​​​പ്പ ഫോ​​​ൺ വ​​​ച്ച​​​ത്.