കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പു​​​തി​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ

03:44 PM Apr 12, 2020 | Deepika.com
കോ​​​വി​​​ഡ്-19 മ​​​ഹാ​​​മാ​​​രി​​​യു​​​ടെ പു​​​തി​​​യ ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ രൂ​​​പം​​​കൊ​​​ള്ളു​​​ന്ന​​​താ​​​യി ആ​​​ശ​​​ങ്ക. ബ്ര​​​സീ​​​ലും റ​​​ഷ്യ​​​യും ഇ​​​ന്തോ​​​നേ​​​ഷ്യ​​​യു​​​മൊ​​​ക്കെ രോ​​​ഗി​​​ക​​ളു​​ടെ സം​​​ഖ്യ​​​യി​​​ലും മ​​​ര​​​ണ​​​സം​​​ഖ്യ​​​യി​​​ലും മു​​​ന്നോ​​​ട്ടു ക​​​യ​​​റി​​​വ​​​രി​​​ക​​​യാ​​​ണ്.

റ​​​ഷ്യ​​​യി​​​ൽ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം അ​​​തി​​​വേ​​​ഗം കൂ​​​ടു​​​ക​​​യാ​​​ണ്. തി​​​ങ്ക​​​ളാ​​​ഴ്ച 6,343 കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന രാ​​​ജ്യ​​​ത്ത് ഇ​​​ന്ന​​​ലെ രോ​​​ഗി​​​ക​​​ൾ 13,584 ആ​​​യി. ബ്ര​​​സീ​​​ലി​​​ൽ ക​​​ഴി​​​ഞ്ഞ നാ​​​ലു​ ദി​​​വ​​​സ​​​ത്തെ ശ​​​രാ​​​ശ​​​രി വ​​​ർ​​​ധ​​​ന 1,950 ആ​​​ണ്.

ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​യി​​​ൽ മെ​​​ക്സി​​​ക്കോ​​​യി​​​ലും ഇ​​​ക്വ​​​ഡോ​​​ർ, കൊ​​​ളം​​​ബി​​​യ, ചി​​​ലി, ഡൊ​​​മി​​​നി​​​ക്ക​​​ൻ റി​​​പ്പ​​​ബ്ലി​​​ക് തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ലി​​​യ​ തോ​​​തി​​​ലാ​​​ണ് കൂ​​​ടു​​​ന്ന​​​ത്. ഇ​​​ക്വ​​​ഡോ​​​റി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച 2,196 പേ​​​രി​​​ലാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ത​​​ലേ​​​ ദി​​​വ​​​സം​​​വ​​​രെ ആ​​​കെ രോ​​​ഗി​​​ക​​​ൾ 5,000ൽ ​​​താ​​​ഴെ​​​യാ​​​യി​​​രു​​​ന്നു. ചി​​​ലി​​​യി​​​ൽ ശ​​​രാ​​​ശ​​​രി 400, കൊ​​​ളം​​​ബി​​​യ​​​യി​​​ലും ഡൊ​​​മി​​​നി​​​ക്ക​​​ൻ റി​​​പ്പ​​​ബ്ലി​​​ക്കി​​​ലും 250 വീ​​​തം, മെ​​​ക്സി​​​ക്കോ​​​യി​​​ൽ 400 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് പ്ര​​​തി​​​ദി​​​ന വ​​​ർ​​​ധ​​​ന. ശ​​​രാ​​​ശ​​​രി വ​​​ർ​​​ധ​​​ന നൂ​​​റി​​​ൽ താ​​​ഴെ നി​​​ന്നി​​​രു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണി​​​വ. കി​​​ഴ​​​ക്ക​​​ൻ യൂ​​​റോ​​​പ്പി​​​ലെ ബെ​​​ലാ​​​റൂ​​​സി​​​ൽ 250ലേ​​​ക്കും യു​​​ക്രെ​​​യ്നി​​​ൽ 300ലേ​​​ക്കും റൊ​​​മാ​​​നി​​​യ​​​യി​​​ൽ നാ​​​നൂ​​​റി​​​ലേ​​​ക്കും പ്ര​​​തി​​​ദി​​​ന വ​​​ർ​​​ധ​​​ന​​ കൂ​​​ടി.

തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ഏ​​​ഷ്യ​​​യി​​​ൽ ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ൽ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ശ​​​രാ​​​ശ​​​രി 250 വ​​​ച്ച് കൂ​​​ടു​​​ന്പോ​​​ൾ ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ൽ വ​​​ർ​​​ധ​​​ന 300നു ​​​മു​​​ക​​​ളി​​​ലാ​​​യി. പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും നി​​​ല​​​നി​​​വി​​​ലു​​​ള്ള രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ന്‍റെ പ​​​ത്തും പ​​​തി​​​ന​​​ഞ്ചും ശ​​​ത​​​മാ​​​ന​​​മാ​​​ണ് ദി​​​വ​​​സേ​​​ന കൂ​​​ടു​​​ന്ന​​​ത്. മി​​​ക്ക രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ഒ​​​രാ​​​ഴ്ച​​​കൊ​​​ണ്ട് രോ​​​ഗീ​​​സം​​​ഖ്യ ഇ​​​ര​​​ട്ടി​​​ക്കു​​​ക​​​യാ​​​ണ്.