ബ്രിട്ടീഷ് നടിയും ചലച്ചിത്ര- സീരിയൽ നിർമാതാവുമായ ഹിലാരി ഹീത്ത് (74) കോവിഡ്-19 മൂലം മരിച്ചു. 1968ൽ ഇറങ്ങിയ വിച്ച് ഫൈൻഡർ ജനറലിലെ അഭിനയം ശ്രദ്ധേയമായി. ആൻ ഓഫുള്ളി ബിഗ് അഡ്വഞ്ചർ (1975), നിൽ ബൈ മൗത്ത് (1997) എന്നിവയിലും മികച്ച അഭിനയം കാഴ്ചവച്ചു.
ലിവർപൂൾ സ്വദേശിയാണ്. 1960കളിലും 70കളിലും ഹൊറർ സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു.
നടി ഹിലാരി ഹീത്ത് കോവിഡ് മൂലം മരിച്ചു
03:40 PM Apr 12, 2020 | Deepika.com