സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ ഏഴും കാസർഗോട്ട് രണ്ടും കോഴിക്കോട്ട് ഒരാൾക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏഴു പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.
ഇന്ന് 10 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 373 ആയി ഉയർന്നു. 19 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്- മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിൽ 228 പേർ സംസ്ഥാനത്ത് വൈറസ് ബാധയ്ക്ക് ചികിത്സയിലുണ്ടെന്ന് അറിയിച്ച മുഖ്യമന്ത്രി ലോക്ക്ഡൗണിനു മുൻപത്തെ സ്ഥിതിയിലേക്ക് തിരിച്ചെത്താറായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കോവിഡ്; കണ്ണൂരിൽ ഏഴു പേർക്ക് രോഗബാധ
06:57 PM Apr 11, 2020 | Deepika.com