മുംബൈയിലെ ധാരാവി ചേരിയിൽ വീണ്ടും കോവിഡ്-19 വൈറസ് മരണം. കസ്തൂർബ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എൺപതുകാരനാണ് മരിച്ചത്. ഇതോടെ ധാരാവിയിൽ രോഗംബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
ധാരാവിയിൽ ഇതുവരെ 28 പേർക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ധാരാവിയിൽ മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്.
ധാരാവിയിൽ കോവിഡ് മരണം നാലായി
06:52 PM Apr 11, 2020 | Deepika.com