കോവിഡ് ബാധയേത്തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ടുകൾ നൽകാൻ നിർദേശം.
സംസ്ഥാനത്തെ വന്‍കിട തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കും ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിട്ടുള്ള തൊഴിലാളികള്‍ക്കും പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കുമാണ് സര്‍ക്കാര്‍ 1,000 രൂപ ആശ്വാസ ധനസഹായം പ്രഖ്യാപിച്ചിട്ടുള്ളത്.
ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ആര്. പ്രമോദാണ് ഈ വിവരം അറിയിച്ചത്. തൊഴിലാളികള്‍ ബന്ധപ്പെട്ട പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ടെലിഫോണ്വഴിയോ ഇ-മെയില്‍ വഴിയോ ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്ക് ഐഎഫ്എസ്സി കോഡ് എന്നിവ നല്‍കണം.
ഇതില്‍ വന്‍കിട തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ ലിസ്റ്റ് ബന്ധപ്പെട്ട തോട്ടം മാനേജ്മെന്റാണ് നല്‍കേണ്ടത്. ചെറുകിട തോട്ടംതൊഴിലാളികളുടെയും പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികളുടെയും വിവരങ്ങള്‍ ട്രേഡ് യൂണിയന് ഭാരവാഹികള്‍ മുഖേനയോ, നേരിട്ടോ, തൊഴിലുടമകള്‍ മുഖേനയോ ബന്ധപ്പെട്ട പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍ക്ക് നല്‍കണം.
സാമൂഹ്യ സുരക്ഷാ പെന്ഷന് വാങ്ങുന്നവര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല.
സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കണം
06:49 PM Apr 11, 2020 | Deepika.com