കോ​വി​ഡ് മ​ര​ണം 1.03 ല​ക്ഷം ക​ട​ന്നു

04:58 PM Apr 11, 2020 | Deepika.com
ലോ​ക​ത്താ​കെ കോ​വി​ഡ് 19 മ​ര​ണം 1.03 ല​ക്ഷം ക​ട​ന്നു. 1,03,506 പേ​രാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ഇ​തു​വ​രെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. 18,849 ആ​ളു​ക​ൾ മ​രി​ച്ച ഇ​റ്റ​ലി​യാ​ണ് മ​ര​ണ​ക്ക​ണ​ക്കി​ൽ മു​ന്നി​ൽ.

അ​മേ​രി​ക്ക (18,761), സ്പെ​യി​ൻ (16,353), ഫ്രാ​ൻ​സ് (13,197) എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് പ​തി​നാ​യി​ര​ത്തി​ല​ധി​കം മ​ര​ണ​ങ്ങ​ളു​ണ്ടാ​യ​ത്. ലോ​ക​ത്താ​കെ​യു​ണ്ടാ​യ മ​ര​ണ​ങ്ങ​ളി​ൽ പ​കു​തി​യി​ലേ​റെ ഈ ​നാ​ല് രാ​ജ്യ​ങ്ങ​ളി​ലാ​ണ് സം​ഭ​വി​ച്ച​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

അ​മേ​രി​ക്ക​യി​ൽ മാ​ത്രം അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് ഇ​തു​വ​രെ രോ​ഗ​ബാ​ധ​യു​ണ്ടാ​യി​ട്ടു​ണ്ട്. രോ​ഗം അ​തി​വേ​ഗം പ​ട​ർ​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് അ​മേ​രി​ക്ക. ഇ​ന്ന​ത്തെ മ​ര​ണ​നി​ര​ക്ക് കൂ​ടി പു​റ​ത്തു​വ​രു​ന്ന​തോ​ടെ അ​മേ​രി​ക്ക കോ​വി​ഡ് രോ​ഗ മ​ര​ണ​പ്പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തു​മെ​ന്നും ക​ണ​ക്കു​കൂ​ട്ടു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ടാ​യി​ര​ത്തോ​ളം ആ​ളു​ക​ളാ​ണ് അ​മേ​രി​ക്ക​യി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ബെ​ൽ​ജി​യം ആ​ണ് മ​ര​ണ​നി​ര​ക്ക് കൂ​ടു​ന്ന മ​റ്റൊ​രു രാ​ജ്യം. ഇ​ന്ന് 327 മ​ര​ണ​ങ്ങ​ളാ​ണ് ബെ​ൽ​ജി​യ​ത്തി​ൽ ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 3,346 ആ​യി. സ്പെ​യി​നി​ൽ ഇ​ന്ന് 272 മ​ര​ണ​ങ്ങ​ൾ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.