കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം. പൊടിയാടി സ്വദേശി വിജയകുമാറിന്റെ (62) മരണം കോവിഡ് മൂലമല്ലെന്ന് സ്ഥിരീകരിച്ചു.
ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവായി. ഇന്നാണ് പരിശോധനാ ഫലം ലഭിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സ്ഥിരീകരണം.
ഭാര്യയ്ക്കും മകൾക്കുമൊപ്പം അഹമ്മദാബാദിലായിരുന്ന വിജയകുമാർ മാർച്ച് 23-ന് വീട്ടിലെത്തിയശേഷം നിരീക്ഷണത്തിലാകുകയായിരുന്നു.
പ്രമേഹബാധിതനായ ഇദ്ദേഹത്തെ നെഞ്ചുവേദനയെത്തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രക്ഷിക്കാനായില്ല.
നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കോവിഡില്ല; പരിശോധനാ ഫലം നെഗറ്റീവ്
02:43 PM Apr 11, 2020 | Deepika.com