കാ​സ​ർ​ഗോ​ഡ് ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ; പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​മൊ​രു​ക്കി പോ​ലീ​സ്

12:05 PM Apr 11, 2020 | Deepika.com
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ പ്ര​ത്യേ​ക നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി പോ​ലീ​സ്. ജി​ല്ല​യി​ലെ കോ​വി​ഡ് ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് മു​ത​ൽ ട്രി​പ്പി​ൾ‌ ലോ​ക്ക്ഡൗ​ൺ സം​വി​ധാ​നം പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി. ത​ള​ങ്ക​ര, ചൂ​രി, നെ​ല്ലി​ക്കു​ന്ന്, ക​ള​നാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ഞ്ച് വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ബൈ​ക്ക് പ​ട്രോ​ളിം​ഗ് ന​ട​ത്തും. ഡ്രോ​ൺ നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കും. ആ​ളു​ക​ൾ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത് ത​ട​യു​ന്ന​തി​നാ​ണി​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നും പോ​ലീ​സ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

ഓ​രോ വീ​ടി​നു മു​ന്നി​ലും ഓ​രോ പോ​ലീ​സു​കാ​രെ നി​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നം. നേ​ര​ത്തെ ജി​ല്ല​യി​ൽ‌ ക്ല​സ്റ്റ​ർ ലോ​ക്കിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് വി​ജ​യ​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പോ​ലീ​സ് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.