കോ​വി​ഡ്: ഇ​റ്റ​ലി​യി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി

11:45 AM Apr 11, 2020 | Deepika.com
കോ​വി​ഡ് ബാ​ധ അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​രു​ന്ന​തി​നി​ടെ ഇ​റ്റ​ലി​യി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി. മേ​യ് മൂ​ന്നു വ​രെ​യാ​ണ് ലോ​ക്ക​ഡൗ​ൺ നീ​ട്ടി​യ​ത്. മാ​ർ​ച്ച് ഒ​ൻ​പ​തി​നാ​യി​രു​ന്നു രാ​ജ്യ​ത്ത് ആ​ദ്യം ലോ​ക്ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഏ​പ്രി​ൽ മൂ​ന്നു വ​രെ​യാ​യി​രു​ന്നു അ​ത്.

പി​ന്നീ​ട് അ​ത് ഏ​പ്രി​ൽ 13 വ​രെ നീ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ, കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വ് തു​ട​രു​ന്ന​തി​നേ​ത്തു​ട​ർ​ന്ന് മേ​യ് മൂ​ന്നു വ​രെ ലോ​ക്ക്ഡൗ​ൺ നീ​ട്ടാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 570 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​തോ​ടെ ഇ​വി​ടു​ത്തെ ആ​കെ മ​ര​ണം സം​ഖ്യ 18,849 ആ​യി. രാ​ജ്യ​ത്താ​കെ 1,47,577 പേ​ർ‌​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.