ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വീ​ൻ: ഇ​ന്ത്യ​യോ​ട് ന​ന്ദി​യ​റി​ച്ച് മാ​ലദ്വീ​പ്

11:26 AM Apr 11, 2020 | Deepika.com
കോ​വി​ഡ് ഭീ​തി ലോ​ക​ത്താ​ക​മാ​നം പ​ട​രു​ന്ന​തി​നി​ടെ ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വീ​ൻ മ​രു​ന്ന് അ​യ​ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് ന​ന്ദി അ​റി​യി​ച്ച് മാ​ലദ്വീ​പും. മാ​ല​ദ്വീ​പ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ദു​ള്ള ഷ​ഹീ​ദ് ആ​ണ് ന​ന്ദി​പ്ര​ക​ട​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

അ​വ​ശ്യ സ​മ​യ​ത്ത് ഉ​പ​ക​രി​ക്കു​ന്ന​വ​നാ​ണ് യ​ഥാ​ർ​ഥ സു​ഹൃ​ത്തെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ഇ​ന്ത്യ​യോ​ട് ന​ന്ദി അ​റി​യി​ച്ച​ത്. ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വീ​ൻ അയക്കുന്ന ഇ​ന്ത്യ​യോ​ട് ഏ​റെ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, അ​മേ​രി​ക്ക​യും മ​രു​ന്ന് എ​ത്തി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ തീ​രു​മാ​ന​ത്തി​ന് ന​ന്ദി അ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.