ത​മി​ഴ്‍​നാ​ട്ടി​ല്‍ ലോ​ക്ക് ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്ന് വി​ദ​ഗ്‍​ധ സ​മി​തി

11:23 AM Apr 11, 2020 | Deepika.com
ത​മി​ഴ്‍​നാ​ട്ടി​ല്‍ ലോ​ക്ക് ഡൗ​ണ്‍ 15 ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ട​ണ​മെ​ന്ന് വി​ദ​ഗ്‍​ധ സ​മി​തി ശി​പാ​ര്‍​ശ. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച 19 അം​ഗ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ശി​പാ​ർ​ശ ന​ൽ​കി​യ​ത്. ഭ​ര​ണ​ക​ക്ഷി​യി​ലെ വി​വി​ധ പാ​ർ​ട്ടി നേ​താ​ക്ക​ളും നേ​ര​ത്തെ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 77 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 70 പേ​രും ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 911 ആ​യി. ഇ​ന്ന് ഒ​രാ​ൾ രോ​ഗം ബാ​ധി​ച്ച് ഒ​രാ​ൾ മ​രി​ക്കു​ക​യും ചെ​യ്തു. മ​ര​ണ സം​ഖ്യ ഇ​തോ​ടെ ഒ​മ്പ​താ​യി.

കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ഞ്ചാ​ബും ഒ​ഡീ​ഷ​യും ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ 30 വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. ഇ​തേ മാ​തൃ​ക​യി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടാ​നാ​ണ് ത​മി​ഴ്നാ​ടും ശ്ര​മി​ക്കു​ന്ന​ത്. വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​വും തീ​രു​മാ​നം.