കൊ​റോ​ണ: വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​ത് നീ​ട്ടി പാ​ക്കി​സ്ഥാ​ൻ

11:20 AM Apr 11, 2020 | Deepika.com
കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കു​ള്ള നി​രോ​ധ​നം നീ​ട്ടി. ഏ​പ്രി​ൽ 21 വ​രെ​യാ​ണ് നി​രോ​ധ​നം നീ​ട്ടി​യ​ത്. രാ​ജ്യ​ത്ത് 4,695 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,478 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​തു​വ​രെ രാ​ജ്യ​ത്ത് 66 പേ​രാ​ണ് കൊ​റോ​ണ വൈ​റ​സ് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്. 45 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​ഞ്ചാ​ബി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ൽ കൊ​റോ​ണ വൈ​റ​സ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​വി​ടെ മാ​ത്രം 2,287 പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി.