മരണ താണ്ഡവമാടി കൊറോണ; ലോകത്ത് മരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു

11:17 AM Apr 11, 2020 | Deepika.com
ലോ​ക​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​രു​ല​ക്ഷം ക​ട​ന്നു. വെ​ള്ളി​യാ​ഴ്ച മാ​ത്രം 4,465 പേ​ർ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണം 100,157 ആ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നി​ടെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 10 ദി​വ​സ​ത്തി​നി​ടെ അ​ര​ല​ക്ഷം പേ​രാ​ണ് മ​രി​ച്ച​ത്.

ലോ​ക​ത്തെ ആ​കെ മ​ര​ണ​ത്തി​ൽ പ​കു​തി​യി​ലേ​റെ മ​ര​ണ​ങ്ങ​ളും നാ​ല് രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഉ​ണ്ടാ​യ​ത്. അ​മേ​രി​ക്ക, സ്പെ​യി​ൻ, ഇ​റ്റ​ലി, ഫ്രാ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ളു​ണ്ടാ​യ​ത്. ഇ​തി​ൽ അ​മേ​രി​ക്ക, സ്പെ​യി​ൻ, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ 15000 ൽ ​ഏ​റെ പേ​ർ മ​രി​ച്ചു. ഫ്രാ​ൻ​സി​ൽ 12,210 പേ​ർ മ​രി​ച്ചു.

എ​ന്നാ​ൽ വൈ​റ​സ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ചൈ​ന​യി​ൽ 3,336 മ​ര​ണം മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ലോ​ക​ത്ത് 1,639,772 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച 210 രാ​ജ്യ​ങ്ങ​ളി​ലാ​യി 36,120 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​ത്.

അ​മേ​രി​ക്ക​യി​ലാ​ണ് വെ​ള്ളി​യാ​ഴ്ച​യും ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച​ത്. ഇ​ന്ന് മാ​ത്രം അ​മേ​രി​ക്ക​യി​ൽ 1,219 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ലെ ആ​കെ മ​ര​ണം 17,910 ആ​യി. 9,387 പേ​ർ​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കൊ​റോ​ണ ക​ണ്ടെ​ത്തി​യ​തു മു​ത​ൽ ഇ​ന്നു​വ​രെ രാ​ജ്യ​ത്ത് 477,953 പേ​ർ​ക്ക് രോ​ഗം പി​ടി​പെ​ട്ടു.

അ​മേ​രി​ക്ക ക​ഴി​ഞ്ഞാ​ൽ ബ്രി​ട്ട​നി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ബ്രി​ട്ട​നി​ൽ ഇ​ന്ന് 953 മ​ര​ണ​മാ​ണ് സം​ഭ​വി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 8,931 ആ​യി. ഇ​റ്റ​ല​യി​ൽ 570 പേ​രും സ്പെ​യി​നി​ൽ 523 പേ​രും വെ​ള്ളി​യാ​ഴ്ച രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു. ഇ​റ്റ​ലി​യി​ൽ ആ​കെ മ​ര​ണം 18,849. സ്പെ​യി​നി​ൽ ആ​കെ മ​ര​ണം 15,970 ആ​യി ഉ​യ​ർ​ന്നു.