മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ രണ്ട് വനിതാ ഡോക്ടർമാർക്ക് ഉൾപ്പെടെ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഭോപ്പാലിൽ മാത്രം കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം 112 ആയി. സംസ്ഥാനത്ത് ആകെ 453 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കൊറോണ വൈറസ് സ്ഥിരീകരിച്ച വനിതാ ഡോക്ടർമാർ ഭോപ്പാലിലെ പ്രമുഖ ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു. നിരവധി രോഗികളെ ഇവർ ശുശ്രൂഷിച്ചിട്ടുണ്ട്. ഇവരെയെല്ലാം കണ്ടെത്താനും നിരീക്ഷണത്തിലാക്കാനും ശ്രമം തുടരുകയാണ്.
ഭോപ്പാലിൽ രണ്ട് വനിതാ ഡോക്ടർമാർക്ക് കോവിഡ്
11:14 AM Apr 11, 2020 | Deepika.com