ലോ​ക്ഡൗ​ൺ സാ​മൂ​ഹി​ക പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്; നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ട്ടി​യേ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

07:43 PM Apr 10, 2020 | Deepika.com
രാ​ജ്യ​ത്ത് ലോ​ക്ഡൗ​ൺ നീ​ട്ടി​യേ​ക്കു​മെ​ന്ന സൂ​ച​ന​യു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ര്‍​ഷ​വ​ര്‍​ധ​ൻ. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ള്ള വ​ര്‍​ധ​ന നി​യ​ന്ത്രി​ക്കാ​ന്‍ മൂ​ന്നാ​ഴ്ച​യെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​മൂ​ഹി​ക പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പാ​ണ് ലോ​ക്ഡൗ​ൺ. സം​സ്ഥാ​ന​ങ്ങ​ള്‍ ലോ​ക്ഡൗ​ൺ നൂ​റ് ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്ക​ണം. സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​വ​രി​ക​യാ​ണെ​ന്നും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​വി​ല്ലെ​ന്നും ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍ അ​റി​യി​ച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് 4100 കോ​ടി ന​ല്‍​കി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന ആ​രോ​ഗ്യ​മ​ന്ത്രി​മാ​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ്ര​ന്‍​സ് ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം‍. കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന​ങ്ങ​ള്‍ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം സം​സ്ഥാ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഐ​സി​എം​ആ​ര്‍ ലാ​ബു​ക​ളി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടു​ത​ല്‍ ക​ര്‍​ക്ക​ശ​മാ​ക്കാ​ൻ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ​സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും എ​ന്‍95 മാ​സ്‌​കും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വേ​ണ്ടി​യാ​ണ്. ഇ​ത്ത​രം മാ​സ്‌​കു​ക​ള്‍ സാ​ധാ​ര​ണ​ക്കാ​ര്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.