രാജ്യത്തെ വീണ്ടും ആശങ്കയിലാഴ്ത്തി മുംബൈയിൽ ആറ് മലയാളി നഴ്സുമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈ ഭാട്യ ആശുപത്രിയിലെ നാലും ബ്രീച്ച് കാൻഡിയിൽ രണ്ടും നഴ്സുമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് ആശുപത്രികളിലായി 61 മലയാളി നഴ്സുമാരാണ് ഇതുവരെ രോഗബാധിതർ.
ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് പടരുന്ന മുംബൈയിലെ ആരോഗ്യമേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതോടെ മുംബൈയിലെ പല ആശുപത്രികളും അടച്ചിരുന്നു. മുംബൈയിലെ ആശുപത്രികളില്‍ ഐസലേഷനിലുള്ള മലയാളി നഴ്സുമാര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും പരാതി ഉണ്ട്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 224 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 1364 ആയി. ഇതുവരെ 97 പേരും മരിച്ചു.
മുംബൈയിൽ ആറ് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ്; മഹാഭീതിയിൽ മഹാരാഷ്ട്ര
07:12 PM Apr 10, 2020 | Deepika.com