ഫോര്‍മുല വണ്‍ കാര്‍ റേസിംഗ് കാണികളെ ഒഴിവാക്കി നടത്താന്‍ ആലോചിക്കുന്നു. കൊറോണ വൈറസ് ഭീഷണി അവസാനിച്ചശേഷം പ്രധാനമായും യൂറോപ്പില്‍ ഇത്തരം റേസുകള്‍ നടത്താനാണ് എഫ് വണ്‍ ആലോചിക്കുന്നത്.
മാര്‍ച്ച് 15ന് ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രീയോടെ 2020 സീസണ് ആരംഭിക്കാനിരുന്നതാണ്. എന്നാല്‍ കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് റേസ് റദ്ദാക്കിയിക്കുകയാണ്. ജൂണ്‍ 28ന് നടക്കുന്ന ഫ്രഞ്ച് ഗ്രാന്‍ പ്രീക്ക് മുമ്പുള്ള എല്ലാ റേസുകളും മാറ്റിവച്ചിരിക്കുയാണ്. എട്ട് റേസുകളാണ് മാറ്റിവച്ചിരിക്കുന്നത്.
ഈ സീസണില്‍ എന്തുതന്നെയായാലും എട്ടു മുതല്‍ 19 റേസ് വരെ സാധ്യമാകുമെന്ന് ഫോര്‍മുല വണ്‍ മോട്ടര്‍സ്പോര്‍ട് മാനേജിംഗ് ഡയറക്ടര്‍ റോസ് ബ്രാന് പറഞ്ഞു.
കഴിഞ്ഞ മാസം നടക്കേണ്ട ബഹറിന്‍ ഗ്രാന്‍പ്രീ കാണികളില്ലാതെ നടത്താമെന്ന് ആദ്യം തീരുമാനിച്ചു. എന്നാല്‍ പിന്നീട് റേസ് മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സാധാരണയായി ഓഗസ്റ്റില്‍ ഇടവേളയെടുക്കുന്ന റേസില്‍ ഇത്തവണ മാര്‍ച്ച് മുതല്‍ ഇടവേളയെടുത്ത് മേയ് മുതല്‍ റേസ് ആരംഭിക്കാനാണ് എഫ് വണ്‍ ഒരുങ്ങുന്നത്. പുതിയ മത്സര ക്രമത്തിൽ ആഴ്ച അവസാനങ്ങളില്‍ റേസിംഗ് നടത്തി പുതുവര്‍ഷത്തിനുമുമ്പ് സീസണ് പൂര്‍ത്തിയാക്കാനാണ് ഫോര്‍മുല വണ്‍ ഒരുങ്ങുന്നത്.
ഫോര്‍മുല വണ്‍ കാണികളില്ലാതെ നടത്താന്‍ ആലോചിക്കുന്നു
11:46 AM Apr 10, 2020 | Deepika.com