ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി റെ​യി​ൽ​വേ

08:10 PM Apr 09, 2020 | Deepika.com
ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി റെ​യി​ൽ​വേ. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു നി​ർ​ദേ​ശ​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലെ രാ​ജ്യ​വ്യാ​പ​ക​മാ​യ ലോ​ക്ക്ഡൗ​ണ്‍ ഏ​പ്രി​ൽ 14-ന് ​അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് അ​ഭ്യൂ​ഹം പ​ര​ന്നി​രു​ന്നു. ഇ​തി​നെ​തി​രേ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ റെ​യി​ൽ​വേ.

ലോ​ക്ക്ഡൗ​ണ്‍ പി​ൻ​വ​ലി​ച്ചു ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പു​ന​സ്ഥാ​പി​ച്ചാ​ൽ പു​തി​യ പ്രോ​ട്ടോ​കോ​ൾ പ്ര​കാ​ര​മാ​ണു യാ​ത്ര ചെ​യ്യേ​ണ്ട​തെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ളും റെ​യി​ൽ​വേ ത​ള്ളി.

ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു​പി​ന്നാ​ലെ രാ​ജ്യ​ത്തെ എ​ല്ലാ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും റെ​യി​ൽ​വേ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ച​ര​ക്ക് ട്രെ​യി​നു​ക​ൾ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.