ക്രി​സ്തു സ​ന്ദേ​ശം ഉ​ൾ​ക്കൊ​ണ്ട് കോ​വി​ഡി​നെ​തി​രേ പോ​രാ​ടാം: മു​ഖ്യ​മ​ന്ത്രി

08:01 PM Apr 09, 2020 | Deepika.com
രോ​ഗി​ക​ളെ സു​ഖ​പ്പെ​ടു​ത്തു​ക​യെ​ന്ന ക്രി​സ്തു​വി​ന്‍റെ സ​ന്ദേ​ശം ഉ​ൾ​ക്കൊ​ണ്ട് കോ​വി​ഡ് ബാ​ധി​ത​രു​ടെ സു​ഖ​പ്പെ​ട​ലി​നു വേ​ണ്ടി പു​ന​ര​ർ​പ്പ​ണം ന​ട​ത്താ​നു​ള്ള സ​ന്ദ​ർ​ഭ​മാ​ണി​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

യാ​ത​ന​യു​ടെ​യും സ​ഹ​ന​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യ യേ​ശു ക്രി​സ്തു​വി​ന്‍റെ ഓ​ർ​മ പു​തു​ക്കു​ന്ന ദി​വ​സ​മാ​ണ് ദുഃ​ഖ​വെ​ള്ളി. മ​ന​സു​കൊ​ണ്ട് ചേ​ർ​ത്തു നി​ർ​ത്തു​ക എ​ന്ന​താണ് ക്രി​സ്തു സ്വ​ന്തം ജീ​വി​തം കൊ​ണ്ട് ന​ൽ​കി​യ സ​ന്ദേ​ശ​മെന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.