അമേരിക്കയിൽ കോട്ടയം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയിലെ മുൻ ജീവനക്കാരനും റോക്ലാൻഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായ പൊൻകുന്നം സ്വദേശി പടന്നമാക്കൽ മാത്യു ജോസഫ് (78) ആണ് മരിച്ചത്.
അന്പതുവർഷമായി അമേരിക്കയിൽ സ്ഥിരതാമസമാണ് മാത്യു ജോസഫ്. സംസ്കാരം ന്യൂയോർക്കിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തും. ഈരാറ്റുപേട്ട കൂട്ടക്കല്ല് വെട്ടത്ത് റോസക്കുട്ടിയാണ് ഭാര്യ. ഡോ. ജിജോ ജോസഫ് (ന്യൂയോർക്ക്), ഡോ. ജിജി അഞ്ജലി ജോസഫ് എന്നിവർ മക്കളാണ്. അബി (ഫിലാഡൽഫിയ) മരുമകനാണ്.
ഇതോടെ അമേരിക്കയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 12 ആയി. മരിച്ചവരിൽ 11 പേരും ന്യൂയോർക്കിൽ ഉള്ളവരാണ്. നാല് സ്ത്രീകളടക്കം 16 പേർക്ക് രോഗം സ്ഥിരീകരിച്ചു.
കോട്ടയം സ്വദേശി യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചു; ആകെ മരണം 12 ആയി
07:59 PM Apr 09, 2020 | Deepika.com