ഉ​ന്ന​ത​സം​ഘം ഒ​മ്പ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്; 49,000 വെ​ന്‍റി​ലേ​റ്റ​റി​ന് ക​രാ​ർ ന​ൽ​കി​യെ​ന്ന് കേ​ന്ദ്രം

07:41 PM Apr 09, 2020 | Deepika.com
ഒ​മ്പ​തു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഉ​ന്ന​ത സം​ഘ​ത്തെ അ​യ​ച്ചെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, തെ​ലു​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പ​ത്തു സം​ഘ​ങ്ങ​ളാ​യാ​ണ് ഇ​വ​രെ അ​യ​ച്ച​ത്. കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ്ര​ദേ​ശി​ക നേ​തൃ​ത്വ​ത്തെ ഇ​വ​ർ സ​ഹാ​യി​ക്കു​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലു​വ് അ​ഗ​ര്‍​വാ​ള്‍ അ​റി​യി​ച്ചു.

49,000 വെ​ന്‍റി​ലേ​റ്റ​റു​ക​ൾ നി​ര്‍​മി​ക്കാ​ന്‍ ക​രാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​മ്പോ​ൾ അ​ണി​യു​ന്ന വ്യ​ക്തി​ഗ​ത സു​ര​ക്ഷാ വ​സ്ത്ര​ങ്ങ​ൾ (പി​പി​ഇ) 1.7 കോ​ടി എ​ണ്ണ​ത്തി​ന് ഓ​ർ​ഡ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. 20 ത​ദ്ദേ​ശീ​യ ഉ​ത്പാ​ദ​ക​രാ​ണ് സു​ര​ക്ഷാ​വ​സ്ത്ര​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

5,000 റെ​യി​ൽ​വേ കോ​ച്ചു​ക​ളി​ൽ 80,000 നി​രീ​ക്ഷ​ണ കി​ട​ക്ക​ക​ൾ ത​യാ​റാ​ണെ​ന്നും അ​ഗ​ര്‍​വാ​ള്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.