സം​സ്ഥാ​ന​ത്ത് 1,400 ത​ട​വു​കാ​ർ​ക്ക് ജാ​മ്യ​വും പ​രോ​ളും

07:08 PM Apr 09, 2020 | Deepika.com
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് വി​വി​ധ ജ​യി​ലു​ക​ളി​ൽ നി​ന്നും 1,400 ത​ട​വു​കാ​ർ ജാ​മ്യ​ത്തി​ലും പ​രോ​ളി​ലും പു​റ​ത്തി​റ​ങ്ങി. 550 വി​ചാ​ര​ണ ത​ട​വു​കാ​രെ​യും 850 ശി​ക്ഷാ​ത​ട​വു​കാ​രെ​യു​മാ​ണ് വി​ട്ട​യ​ച്ച​ത്. പ​രോ​ൾ ഇ​നി​യും ഉ​ദാ​ര​മാ​ക്കു​മെ​ന്ന് ജ​യി​ൽ വ​കു​പ്പ് അ​റി​യി​ച്ചു.

50 വ​യ​സ് ക​ഴി​ഞ്ഞ സ്ത്രീ ​ത​ട​വു​കാ​ർ​ക്കും 60 ക​ഴി​ഞ്ഞ പു​രു​ഷ ത​ട​വു​കാ​ർ​ക്കും പ​രോ​ൾ ന​ൽ​ക​ണ​മെ​ന്ന് ജ​യി​ൽ വ​കു​പ്പ് ശി​പാ​ർ​ശ ചെ​യ്യു​ന്നു.

അ​ടി​യ​ന്ത​ര പ​രോ​ളി​ൽ പു​റ​ത്തി​റ​ങ്ങി പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കാ​ത്ത​വ​ർ​ക്കും പ​രോ​ൾ ന​ൽ​ക​ണം. ശി​ക്ഷാ​കാ​ലാ​വ​ധി മൂ​ന്നി​ൽ ര​ണ്ട് കാ​ലം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ വി​ട്ട​യ​ക്ക​ണ​മെ​ന്നു​മാ​ണ് ശി​പാ​ർ​ശ.

ജ​യി​ലി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​ണ് പു​തി​യ നി​ർ​ദേ​ശം. ലോ​ക്ഡൗ​ൺ നീ​ട്ടു​ക​യാ​ണെ​ങ്കി​ൽ പു​റ​ത്തി​റ​ങ്ങി​യ​വ​ർ​ക്ക് തി​രി​ച്ചെ​ത്താ​നു​ള്ള സ​മ​യം വീ​ണ്ടും നീ​ട്ടി ന​ൽ​കും.