കേ​ര​ള​ത്തി​ന് ആ​ശ്വാ​സം; പോ​ത്ത​ൻ​കോ​ട് ആ​ശ​ങ്ക​ക​ൾ മാ​റിത്തു​ട​ങ്ങി​യെ​ന്ന് ക​ട​കം​പ​ള്ളി

07:04 PM Apr 09, 2020 | Deepika.com
പോ​ത്ത​ൻ​കോ​ട് ആ​ശ​ങ്ക​ക​ൾ മാ​റിത്തുട​ങ്ങി​യെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. പോ​ത്ത​ൻ​കോ​ട് വാ​വ​റ​യ​ന്പ​ലം സ്വ​ദേ​ശി അ​ബ്ദു​ൾ അ​സീ​സ് കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​പ്പോ​ൾ ആ​ശ​ങ്ക​ക​ൾ മാ​റി​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച സാം​പി​ളു​ക​ൾ എ​ല്ലാം നെ​ഗ​റ്റീ​വാ​യി​രു​ന്നെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് രോ​ഗം പ​ക​രു​മെ​ന്ന മു​ൻ​ക​രു​ത​ലി​നെ തു​ട​ർ​ന്നാ​ണ് പോ​ത്ത​ൻ​കോ​ട്ട് അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല​യി​ൽ നാ​ല് പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.