ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിൽ എട്ട് മലയാളി അധ്യാപകര്‍ ലക്ഷദ്വീപില്‍ കുടുങ്ങി. പരീക്ഷ ഡ്യൂട്ടിക്കായി ഇവിടെ എത്തിയവരാണ് ഇവര്‍.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള അധ്യാപകരാണ് കുടുങ്ങിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് പരീക്ഷ മാറ്റിവച്ചതാണ് ഇവര്‍ കുടുങ്ങാന്‍ കാരണം. തങ്ങള്‍ക്ക് വേണ്ട താമസവും ഭക്ഷണം ലഭ്യമാണെന്ന് അധ്യാപകര്‍ അറിയിച്ചു.
ലക്ഷദ്വീപില്‍ കോവിഡ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് അധ്യാപകര്‍ വ്യക്തമാക്കി. കൊച്ചിയില്‍ കുടുങ്ങിയ ലക്ഷദ്വീപ് നിവാസികളെ തിരികെ എത്തിക്കുവാൻ വരുന്ന കപ്പലില്‍ തിരികെ പോകാമെന്ന വിശ്വാസത്തിലാണ് ഇവര്‍.
ലക്ഷദ്വീപില്‍ എട്ട് മലയാളി അധ്യാപകര്‍ കുടുങ്ങി
06:59 PM Apr 09, 2020 | Deepika.com