കോ​വി​ഡ് ഭീ​തി നി​ല​നി​ല്‍​ക്കെ സൂ​പ്പ​ര്‍​ മാ​ര്‍​ക്ക​റ്റി​ലെ സാ​ധ​ന​ങ്ങ​ളി​ല്‍ ന​ക്കിയ സ്ത്രീ അ​റ​സ്റ്റി​ല്‍

06:55 PM Apr 09, 2020 | Deepika.com
കോ​വി​ഡ് ഭീ​തി നി​ല​നി​ല്‍​ക്കെ ക​ട​യി​ലെ ഉ​ത്പ​ന്ന​ങ്ങ​ളി​ല്‍ ന​ക്കി​യ സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്തു. കാ​ലി​ഫോ​ര്‍​ണി​യ സ്വ​ദേ​ശി​നി​യാ​യ ജെ​ന്നി​ഫ​ര്‍ വാ​ക്ക​ര്‍(52)​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ട​ക്ക​ന്‍ കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ലാ​ണ് സം​ഭ​വം. ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യ​ത്. പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളി​ലും ക​ട​യി​ലെ ആ​ഭ​ര​ണ​ങ്ങ​ളി​ലു​മെ​ല്ലാം ഇ​വ​ര്‍ ന​ക്കി.

മാം​സം, മ​ദ്യം തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​വാ​നാ​യി എ​ടു​ത്തു​വെ​ങ്കി​ലും ഇ​വ​രു​ടെ കൈ​വ​ശം പ​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​വ​ര്‍ ന​ക്കു​ക​യും സ്പ​ര്‍​ശി​ക്കു​ക​യും ചെ​യ്ത സാ​ധ​ന​ങ്ങ​ളെ​ല്ലാം ക​ട​യു​ട​മ ന​ശി​പ്പി​ച്ചു. 1,800 ഡോ​ള​ര്‍ വി​ല​മ​തി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഭീ​തി പ​ട​ര്‍​ത്തി​യ​തി​നും ക​ട​യി​ലെ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് നാ​ശ​ന​ഷ്ടം വ​രു​ത്തി​യ​തി​നു​മാ​ണ് ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.