ഡ​ൽ​ഹി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ മൂ​ന്നു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

06:52 PM Apr 09, 2020 | Deepika.com
രാ​ജ്യ​ത്തെ വീ​ണ്ടും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി ഡ​ൽ​ഹി സ്റ്റേ​റ്റ് കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ മൂ​ന്നു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഒ​രു ഡോ​ക്ട​റി​നും ന​ഴ്സി​നും മ​റ്റൊ​രു ജീ​വ​ന​ക്കാ​രി​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ എ​ണ്ണം 21 ആ​യി ഉ​യ​ർ​ന്നു.

ഷാ​ഹ്ദ്ര​യി​ലെ ജി​ടി​ബി ആ​ശു​പ​ത്രി കാ​മ്പ​സി​നു​ള്ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ന്‍​സ​ര്‍ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഡോ​ക്ട​ര്‍​ക്കാ​ണ് ആ​ദ്യം കോ​വി​ഡ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​വു​മാ​യി നേ​രി​ട്ടു സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി മെ​യി​ൽ ന​ഴ്സി​നാ​ണ് പി​ന്നീ​ട് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നീ​ടാ​ണ് ആ​ശു​പ​ത്രി​യി​ൽ ഡ്യൂ​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന 19 കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ അ​വ​സ്ഥ​യും ആ​ശ​ങ്ക​യി​ലാ​ണ്. ഇ​വ​രു​ടെ സ്ര​വ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി​യു​ടെ 45 സ്റ്റാ​ഫു​ക​ൾ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​ണ്.