ആ​മ​സോ​ണി​ലെ ഗോ​ത്ര​വ​ർ‌​ഗ​ങ്ങ​ൾ​ക്കി​ട​യി​ലും കോ​വി​ഡ്; 15-കാ​ര​നു രോ​ഗം സ്ഥി​രീ​ക​രി​ച്ചു

06:47 PM Apr 09, 2020 | Deepika.com
തെ​ക്കേ അ​മേ​രി​ക്ക​യി​ലെ ഗോ​ത്ര​വ​ർ‌​ഗ​ങ്ങ​ൾ​ക്കി​ട​യി​ലും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​മ​സോ​ണി​ലെ യാ​നോ​മ​മി ഗോ​ത്ര​വി​ഭാ​ഗ​ത്തി​ലെ 15 വ​യ​സു​കാ​ര​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ബ്ര​സീ​ൽ അ​റി​യി​ച്ചു. കൗ​മാ​ര​ക്കാ​ര​നെ ബോ​വ വി​സ്റ്റ​യി​ലു​ള്ള ആ​ശു​പ​ത്രി​യു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബ്ര​സീ​ൽ-​വെ​ന​സ്വേ​ല അ​തി​ർ​ത്തി​യി​ലു​ള്ള ആ​മ​സോ​ൺ വ​ന​ത്തി​ൽ ജീ​വി​ക്കു​ന്ന ഗോ​ത്ര​വ​ർ​ഗ​മാ​ണ് യാ​നോ​മ​മി. ക​ണ​ക്കു​പ്ര​കാ​രം ഇ​വ​രു​ടെ ജ​ന​സം​ഖ്യ 36,000 താ​ഴെ മാ​ത്ര​മാ​ണ്. കു​റ​ഞ്ഞ അം​ഗ​സ​ഖ്യ മാ​ത്ര​മു​ള്ള ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളി​ൽ കോ​വി​ഡ് പ​ട​രു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.

മൂ​ന്നു ആ​മ​സോ​ൺ സ്റ്റേ​റ്റു​ക​ളാ​യി ഇ​തു​വ​രെ ഏ​ഴു ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​ബാ​ധ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ ചി​ല ഗോ​ത്ര​വം​ശ​ങ്ങ​ൾ ത​ന്നെ ഇ​ല്ലാ​താ​യേ​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.