യൂറോപ്പിൽ കോവിഡ് രോഗികളുടെ എണ്ണം ഏഴര ലക്ഷത്തിലേറെയായി. ലോകത്തെ ആകെ രോഗികളുടെ പകുതിയിലേറെയും യൂറോപ്പിലാണ്. ലോകത്തെ ആകെ കോവിഡ് മരണം 82,726 ആണ്. യൂറോപ്പിലെ മരണം 58,627 ആണ്. ഇറ്റലിയിൽ മാത്രം 17,127 പേർ മരിച്ചു.
സ്പെയിനിൽ 14,555 ആണ് മരിച്ചവരുടെ എണ്ണം
സ്പെയിനിൽ തുടർച്ചയായ രണ്ടാം ദിവസവും മരണസംഖ്യ ഉയർന്നു. 24 മണിക്കൂറിനിടെ 757 പേരാണു മരിച്ചത്. 146,690 പേർക്കാണു സ്പെയിനിൽ രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മുതൽ തുടർച്ചയായി നാലു ദിവസം സ്പെയിനിൽ മരണസംഖ്യയിൽ കുറവുണ്ടായിരുന്നു.
കോവിഡ്: യൂറോപ്പിൽ രോഗികൾ ഏഴര ലക്ഷത്തിലേറെ
02:03 PM Apr 09, 2020 | Deepika.com