മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കോ​വി​ഡ്: പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി

07:35 PM Apr 06, 2020 | Deepika.com
മും​ബൈ​യി​ലും ഡ​ൽ​ഹി​യും മ​ല​യാ​ളി ന​ഴ്‌​സു​മാ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ട​പെ​ട​ലി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഹാ​രാ​ഷ്ട്ര, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. മും​ബൈ​യി​ലെ 46 മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 150ൽ ​അ​ധി​കം ന​ഴ്സു​മാ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഡ​ൽ​ഹി​യി​ലെ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ അ​ഞ്ച് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.