സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

07:30 PM Apr 06, 2020 | Deepika.com
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 13 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു.​കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ ഒ​ന്പ​തു പേ​ർ​ക്കും മ​ല​പ്പു​റം ര​ണ്ട്, കൊ​ല്ലം പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

കാ​സ​ർ​ഗോ​ട്ട് ആ​റു പേ​ർ വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​രും മൂ​ന്നു​പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യും രോ​ഗി​ക​ളാ​യ​വ​രാ​ണ്. കൊ​ല്ല​ത്തും മ​ല​പ്പു​റ​ത്തും ഉ​ള്ള​വ​ർ നി​സാ​മു​ദ്ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണ്. പ​ത്ത​നം​തി​ട്ട​യി​ലെ ഒ​രാ​ൾ വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​താ​ണ്.

കേ​ര​ള​ത്തി​ൽ 327 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ​യു​ള്ള​ത്. 266 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,52,204 പേ​ർ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ൽ 795 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്. 122 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തു​വ​രെ 10,716 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു. ഇ​തി​ൽ 9617 എ​ണ്ണം രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തി.

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള സം​സ്ഥാ​ന​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​കു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം, വി​വി​ധ ലോ​ക രാ​ജ്യ​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ അ​സ്വ​സ്ഥ​പ്പെ​ടു​ത്തു​ന്ന​താ​ണ്. 18 മ​ല​യാ​ളി​ക​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലായി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.