കോവിഡ്-19യുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും ശന്പളം വെട്ടിക്കുറച്ചു. 30 ശതമാനം ശന്പളമാണ് വെട്ടിക്കുറയ്ക്കുന്നത്. ശമ്പളം വെട്ടിക്കുറയ്ക്കാൻ പ്രത്യേക ഓർഡിനൻസ് കൊണ്ടുവരാനാണ് പദ്ധതി. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യം അറിയിച്ചത്.
രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും സംസ്ഥാന ഗവർണർമാരും 30 ശതമാനം ശന്പളവും സംഭാവന നൽകും. സാമൂഹ്യ പ്രതിബന്ധത ഉയർത്തിപ്പിടിച്ചാണ് തീരുമാനം. ഒരു വർഷത്തേക്കാണ് ശമ്പളം കുറച്ചത്.
എംപി ഫണ്ടും രണ്ട് വർഷത്തേക്ക് ഇല്ല. എംപി ഫണ്ട് സഞ്ചിത നിധിയിലേക്ക് പോകും. 2020-2021, 2021-2022 വർഷങ്ങളിലെ എംപി വികസന ഫണ്ടാണ് വേണ്ടെന്ന് വയ്ക്കുന്നത്.
പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ശന്പളം വെട്ടിക്കുറച്ചു; എംപി ഫണ്ടും ഇല്ല
05:38 PM Apr 06, 2020 | Deepika.com