കോവിഡ് ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ കോളയാട് സ്വദേശി ഹാരിസ് ആലച്ചേരിയാണ് മരിച്ചത്. പനിയും ന്യുമോണിയയും ബാധിച്ചാണ് ഹാരിസ് ചികിത്സ തേടിയത്. അജ്മാനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
ഇതോടെ യുഎയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. യുഎഇയിൽ 1,799 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 11 പേരാണ് ഇവിടെ മരണത്തിന് കീഴടങ്ങിയത്.
കോവിഡ് ബാധിച്ച് യുഎഇയിൽ മലയാളി മരിച്ചു
05:23 PM Apr 06, 2020 | Deepika.com