നിസാമുദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത പത്ത് മലേഷ്യൻ പൗരന്മാർ തമിഴ്നാട്ടിൽ പിടിയിൽ. തമിഴ്നാട്ടിൽനിന്നും മലേഷ്യയിലേക്ക് കടക്കാൻ ശ്രമിക്കവെ വിമാനത്താവളത്തിൽവച്ചാണ് ഇവർ പിടിയിലായത്.
ചെന്നൈ വിമാനത്താവളത്തിൽനിന്ന് ദുരിതാശ്വാസ സാധനങ്ങൾ കൊണ്ടു പോകുന്ന പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനാണ് ഇവർ ശ്രമിച്ചത്. ഇവരെ പോലീസിനു കൈമാറി. നിസാമുദീനിലെ സമ്മേളനത്തിൽ പങ്കെടുത്ത ഇവർ ട്രെയിൻ മാർഗമാണ് തമിഴ്നാട്ടിൽ എത്തിയത്.
ഞായറാഴ്ച ഡൽഹിയിൽനിന്നും ഇത്തരത്തിൽ മലേഷ്യൻ പൗരന്മാർ പിടിയിലായിരുന്നു. എട്ട് പേരാണ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ പിടിയിലായത്. ഇവരെ പിന്നീട് ആരോഗ്യവകുപ്പിന് കൈമാറിയിരുന്നു.
തമിഴ്നാട്ടിൽനിന്നും പത്ത് മലേഷ്യൻ പൗരന്മാർ പിടിയിൽ
05:19 PM Apr 06, 2020 | Deepika.com