കൊറോണവൈറസ് ബാധയെ തുടര്‍ന്ന് അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് മരിച്ചു. കോട്ടയം കുറുപ്പന്തറ ഇരവിമംഗലം പഴഞ്ചിറയിൽ ജോര്‍ജ് പോളിന്റെ ഭാര്യ ബീന (54)യാണ് മരിച്ചത്. ദ്രോഗ്ഡ ലൂർദ്ദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന ഇവർ അര്‍ബുദത്തെ തുടർന്ന് ഏറെനാളായി ചികിത്സയില്‍ ആയിരുന്നു.
അര്‍ബുദത്തെ തുടർന്ന് കഴിഞ്ഞ മാസം മുതല്‍ ബീന ജോലിയില്‍ നിന്നും അവധിയിലായിരുന്നു. ഇവർക്ക് രണ്ട് ദിവസം മുൻപാണ് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
സംസ്കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തും. ബൾഗേറിയിൽ മെഡിക്കൽ വിദ്യാർഥികളായ റോസ്മിയും ആൻമിയും ഇവരുടെ മക്കളാണ്. ബീനയുടെ ഭർത്താവ് ജോർജും മകൾ ആൻമിയും നിലവിൽ അയർലൻഡിൽ നിരീക്ഷണത്തിലാണ്.
മകൾ റോസ്മി അയർലൻഡിലേക്ക് വരാൻ കഴിയാത്തതുമൂലം നിലവിൽ ബൾഗേറിയയിലാണുള്ളത്. 15 വർഷമായി ഇവരുടെ കുടുംബം അയർലൻഡിലാണ് താമസിക്കുന്നത്.
റിപ്പോർട്ട്: ജെയ്സൺ കിഴക്കയിൽ
അയര്‍ലൻഡില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു
06:32 PM Apr 05, 2020 | Deepika.com