മോ​ദി​യോ​ട് കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി മ​ലേ​റി​യ മ​രു​ന്ന് ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് ട്രം​പ്

06:04 PM Apr 05, 2020 | Deepika.com
അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യോ​ട് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി മ​ലേ​റി​യ മ​രു​ന്നു​ക​ൾ ന​ൽ​ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് ട്രം​പ് അ​ഭ്യ​ർ​ഥി​ച്ചു.

മ​ലേ​റി​യ ചി​കി​ത്സ​ക്കു​പ​യോ​ഗി​ക്കു​ന്ന ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ എ​ന്ന മ​രു​ന്നി​ന്‍റെ ക​യ​റ്റു​മ​തിക്ക് ഇ​ന്ത്യ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തേ​തു​ട​ർ​ന്നാ​ണ് ട്രം​പി​ന്‍റെ അ​ഭ്യ​ർ​ഥ​ന. പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ടെ​ലി​ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് ട്രം​പ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മോ​ദി​യു​മാ​യി സം​സാ​രി​ച്ചെ​ന്നും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് മ​രു​ന്നി​ന്‍റെ ക​യ​റ്റു​മ​തി​യി​ലേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​രോ​ധ​ന​ത്തി​ൽ ഇ​ള​വ് അനു​വ​ദി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച​താ​യും ട്രം​പ് വെ​ളി​പ്പെ​ടു​ത്തി. വൈ​റ്റ് ഹൗ​സി​ൽ ന​ട​ന്ന കൊ​റോ​ണ​വൈ​റ​സ് ടാ​സ്ക് ഫോ​ഴ്സി​ന്‍റെ അ​വ​ലോ​ക യോ​ഗ​ത്തി​ലാ​ണ് ട്രം​പ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചാ​ൽ താ​നും മ​രു​ന്ന് ക​ഴി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ഇ​ന്ത്യ ഈ ​മ​രു​ന്ന് കൂ​ടു​ത​ൽ നി​ർ​മി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​വി​ടു​ത്തെ കോ​ടി​ക്ക​ണ​ക്കി​ന് വ​രു​ന്ന ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി അ​വ​ർ​ക്ക് ഒ​രു​പാ​ട് മ​രു​ന്ന് ആ​വ​ശ്യ​മു​ണ്ട്. സ്ട്രാ​റ്റ​ജി​ക് നാ​ഷ​ണ​ൽ സ്റ്റോ​ക്ക്പൈ​ൽ മു​ഖേ​ന മ​രു​ന്ന് രാ​ജ്യ​ത്ത് വി​ത​ര​ണം ചെ​യ്യു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചു.

ട്രം​പു​മാ​യി ഫോ​ണ്‍ സം​ഭാ​ഷ​ണം ന​ട​ത്തി​യ കാ​ര്യം മോ​ദി​യും ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. കോ​വി​ഡ്-19​യ്ക്കെ​തി​രെ ഒ​രു​മി​ച്ച് പോ​രാ​ടാ​ൻ ധാ​ര​ണ​യി​ലെ​ത്തി​യെ​ന്നും മോ​ദി ട്വീ​റ്റ​റി​ൽ കു​റി​ച്ചു.