കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദിൽ മരിച്ചു. മലപ്പുറം, തിരുരങ്ങാട് ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ്വാൻ (37) ആണ് മരിച്ചത്. ശനിയഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
റിയാദിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന സഫ്വാൻ പനിയെ തുടർന്ന് റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ ഖമറുന്നീസ ഇയാൾക്ക് ഒപ്പമുണ്ടായിരുന്നു.
സഹോദരങ്ങൾ: അസീസ്, ശംസുദ്ദീൻ, അബ്ദുൽ സലാം, ഇല്യാസ്, മുസ്തഫ, റിസ്വാൻ (ദുബായ്), ലുഖ്മാൻ (ഖുൻഫുദ), സൈഫുനിസ, ഹാജറ, ഷംസാദ്, ഖദീജ, ആതിഖ.
റിയാദിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
06:00 PM Apr 05, 2020 | Deepika.com