നി​സാ​മു​ദീ​ൻ സ​ന്ദ​ർ​ശി​ച്ച വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം മൂ​ന്നു പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

05:58 PM Apr 05, 2020 | Deepika.com
കോ​വി​ഡ് സം​ശ​യ​ത്തെ തു​ട​ർ​ന്നു ഡ​ൽ​ഹി നി​സാ​മു​ദീ​ൻ മേ​ഖ​ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വ്യോ​മ​സേ​ന​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നി​സാ​മു​ദീ​നി​ലെ ത​ബ്ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ്യോ​മ​സേ​ന മു​ൻ​ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഫോ​ണ്‍ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ നി​സാ​മു​ദീ​ൻ മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച​താ​യി ഡ​ൽ​ഹി പോ​ലീ​സ് ക​ണ്ടെ​ത്ത​യി​ത്. തുർന്നാണ് ഇവരെ ക്വാറന്‍റൈനിലാക്കിയത്.

നേ​ര​ത്തെ മൂ​ന്നു ക​ര​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.