അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു

05:54 PM Apr 05, 2020 | Deepika.com
കോ​വി​ഡ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് അ​മേ​രി​ക്ക​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. തൊ​ടു​പു​ഴ സ്വ​ദേ​ശി ത​ങ്ക​ച്ച​ൻ ഇ​ഞ്ച​നാ​ട്ട് ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഏ​താ​നും ദി​വ​സ​മാ​യി ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ന്യൂ​യോ​ര്‍​ക്ക് മെ​ട്രോ​പൊ​ളി​റ്റ​ന്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ഇദ്ദേഹം. തൊ​ടു​പു​ഴ മു​ട്ടം സ്വ​ദേ​ശി​യും ഇ​ഞ്ച​നാ​ട്ട് കു​ടും​ബാം​ഗ​വു​മാ​ണ് ത​ങ്ക​ച്ച​ൻ.

യു​എ​സി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ ഇ​തോ​ടെ എ​ണ്ണം മൂ​ന്നാ​യി.