ഓ​ഫീ​സ് കെ​ട്ടി​ടം ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി വി​ട്ടു​നൽകുമെന്ന് ഷാ​രൂ​ഖ് ഖാ​ൻ

06:42 PM Apr 04, 2020 | Deepika.com
ഓ​ഫീ​സ് കെ​ട്ടി​ടം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​ട്ടു​ന​ൽ​കു​മെ​ന്ന് ഷാ​രൂ​ഖ് ഖാ​ൻ. ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി നാ​ലു​നി​ല ഓ​ഫീ​സ് കെ​ട്ടി​ടം വി​ട്ടു​ന​ൽ​കാമെന്ന് ഷാ​രൂ​ഖ് ഖാ​നും ഭാ​ര്യ ഗൗ​രി​യും അ​റി​യി​ച്ചു.

മും​ബൈ​യി​ലെ ഓ​ഫീ​സ് കെ​ട്ടി​ട​മാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​ട്ടു​ന​ൽ​കു​ന്ന​ത്. ബ്രി​ഹ​ൻ​മും​ബൈ മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും വേ​ണ്ടി​യു​ള്ള ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യ​മാ​ണ് ഇ​വി​ടെ ഒ​രു​ക്കു​ക.